പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി മുരളി ഗോപി

മമ്മൂട്ടി മുഖ്യമന്ത്രി കടയ്​ക്കൽ ചന്ദ്രനായെത്തുന്ന ‘വൺ’ എന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയനന്ദനായെത്തും. മുരളി ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന്​ അദ്ദേഹത്തിന്‍റെ കാരക്​ടർ പോസ്റ്റർ മമ്മൂട്ടി ഫേസ്​ബുക്കിൽ റിലീസ് ചെയ്തു. ‘പ്രിയപ്പെട്ട മുരളി ഗോപിക്ക്​ പിറന്നാൾ ദിനാശംസകൾ.

വൺ’ എന്ന ചിത്രത്തിലെ പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി അദ്ദേഹത്തെ നിങ്ങൾക്ക്​ മുമ്പിൽ അവതരിപ്പിക്കാനായതിൽ സന്തോഷമെന്നും മമ്മൂട്ടി അടിക്കുറിപ്പായി എഴുതി. മമ്മൂട്ടിക്കൊപ്പം സ്​ക്രീൻ പങ്കിടാൻ സാധിച്ചത്​ ഒരു അംഗീകാരമായി കരുതുന്നതായി മുരളി ഗോപി ഫേസ്​ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വേഷത്തിലാണ്​ മുരളി ഗോപി വണ്ണിൽ അഭിനയിക്കുന്നത്​. പൊളിറ്റിക്കൽ എന്‍റർടൈനർ സ്വഭാവത്തിലുള്ള ചിത്രം ‘ചിറകൊടിഞ്ഞ കിനാവുകൾ’ സംവിധാനം ചെയ്​ത സന്തോഷ്​ വിശ്വനാഥാണ്​ ഒരുക്കുന്നത്​. ബോബി-സഞ്​ജയ്​ ടീമിന്‍റെതാണ്​ തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വൺ നിര്‍മ്മിക്കുന്നത്​. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!