ഇന്ത്യയിലെ പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയ ഗായികയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് താരം ഇപ്പോൾ ഗർഭിണിയാണ്. ഭർത്താവ് ശിലാദിത്യ മുഖോപാധ്യായയ്ക്കൊപ്പം ആദ്യ കുഞ്ഞിനെ ശ്രേയ ഘോഷാൽ പ്രതീക്ഷിക്കുന്നു. ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശ്രേയ തന്നെ ഇത് സ്ഥിരീകരിച്ചു.
പ്ലേബാക്ക് ഗായിക ഒന്നിലധികം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിക്കുകയും സംഗീത ആസ്വാദകരുടെ മനസിൽ സ്ഥാനം നേടുകയും ചെയ്തു.