മെഗാ പവർ താരം രാം ചരൺ ഇപ്പോൾ കൊരടല ശിവയുടെ ആചാര്യ എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അച്ഛൻ മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാംചരൻ അതിഥി താരമായാണ് എത്തുന്നത്. ഇപ്പോൾ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിക്കടുത്തുള്ള മരേദുമിലി വനങ്ങളിൽ ആചാര്യയുടെ 20 ദിവസത്തെ ഷെഡ്യൂൾ രാം ചരൺ പൂർത്തിയാക്കി.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആചാര്യയിൽ പൂജ ഹെഗ്ഡെ രാം ചരണിനൊപ്പം അഭിനയിക്കുന്നു. ചിത്രത്തിൽ ഗ്രാമീണ പെൺകുട്ടിയായിട്ടാണ് എത്തുന്നത്. ആദ്യമായിട്ടാണ് രാം ചരൺ തന്റെ പിതാവ് ചിരഞ്ജീവിയുമായി സ്ക്രീൻ സ്പേസ് പങ്കിടുന്നത്.