ഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ നേരെത്തെ പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോൻ സുപ്രീംകോടതിയെ സമീപിച്ചത്.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് എം ടി നൽകിയ കേസ് ഇപ്പോൾ കോഴിക്കോട് കോടതിയിൽ തുടരുകയാണ്. എന്നാൽ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആവശ്യം.