ജോഷി സുരേഷ് ഗോപി ചിത്രം “പാപ്പൻ ” ഷൂട്ടിംഗ് ആരംഭിച്ചു

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗിന് കാഞ്ഞിരപ്പള്ളിയിൽ ആണ് ആരംഭിച്ചത്.

സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്,കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം,ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് “പാപ്പൻ”. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും, ജോഷിയും ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!