ശശി കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “രാജവംശം”. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. നവാഗതനായ കതിരവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിക്കി ആണ് ചിത്രത്തിലെ നായിക. .
തമിഴ് സംവിധായകന് സുന്ദര്‍ സിയുടെ ശിഷ്യന് ആണ് കതിരവേല്‍. കുടുംബബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രാധ രവി, തമ്ബി രാമയ്യ, രാജ് കപൂര്‍, വിജയകുമാര്‍, സതീഷ്, മനോബാല, യോഗി ബാബു, സിംഗാംപുലി, നമോ നാരായണന്, ചാംസ്, നിരോഷ തുടങ്ങി നിരവധി പേരാണ് ഉള്ളത്. രാജ വംശം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.