ടിക് ടോക്കുകളിലൂടെ കണക്കില്ലാത്ത ആരാധകരെ സ്വന്തമാക്കിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നൃത്തത്തിലും, ടിക് ടോക് വീഡിയോകളിലും ശ്രദ്ധേമായ സൗഭാഗ്യ വിവാഹിതയാകാൻ പോകുകയാണ്. അർജുൻ സോമശേഖരൻ ആണ് വരൻ. നടി താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ.
ഇൻസ്റാഗ്രാമിലൂടെയാണ് താരം വിവാഹക്ഷണക്കത്ത് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുന്നത്. പത്ത് വർഷമായി സുഹൃത്തുക്കളായിരുന്നു സൗഭാഗ്യയും, അർജുനും. ഫെബ്രുവരി 19, 20 തീയതികളിലാണ് വിവാഹം.