മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. വലിയ പ്രതീക്ഷകൾക്കിടയിലാണ് ആചാര്യയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൊനിഡെല പ്രൊഡക്ഷൻ കമ്പനിയും മാറ്റിനി എന്റർടൈൻമെന്റും സംയുക്തമായി ആണ് നിർമിക്കുന്നത്. ചിത്രം മെയ് 13 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.
ആചാര്യയിൽ രാം ചരൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആചാര്യ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ അതിവേഗത്തിൽ നടക്കുകയാണ്. കാജൽ അഗർവാൾ, സോനു സൂദ്, തനികെല്ല ഭരണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആചാര്യയുടെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹകൻ തിരു, എഡിറ്റർ നവീൻ നൂലി എന്നിവരും ഉൾപ്പെടുന്നു.