ബെംഗളൂരു: പ്രശസ്ത കന്നഡ ഗായിക സുശ്മിത (26) വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ. ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. പിന്നാലെ സുശ്മിത ബന്ധുക്കൾ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
സുശ്മിത തന്റെ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായും ബന്ധുക്കൾ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് കന്നട സിനിമയിലേക്ക് കടന്നുവരുന്നത്. ശരത് കുമാറാണ് ഭർത്താവ്.