ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ” ഭ്രമം” എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ,ടെക്നീഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ടീയ പരിഗണനകൾ ഉണ്ടായിട്ടില്ലെന്ന് ചിത്രത്തിൻറെ നിർമാതാക്കൾ ആയ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് അറിയിച്ചു.
തങ്ങളുടെ തൊഴിലിടങ്ങളെ എന്ത് താൽപര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് അവർ അഭ്യർത്ഥിക്കുകയും ചെയ്തു. പൃഥിരാജ് സുകുമാരനോ ” ഭ്രമം” സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു.
നടി അഹാന കൃഷ്ണകുമാറിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിന് മറുപടിയുമായാണ് നിർമാതാക്കൾ എത്തിയത്.