ബിഫോര്‍ ആന്റ് ആഫ്റ്റര്‍ ഡെത്ത് എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ബിഫോര്‍ ആന്റ് ആഫ്റ്റര്‍ ഡെത്ത് എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു.ഫെബ്രുവരി 1ന് ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലൂടേയാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പ്രതിപാദിക്കുന്നത്. കുന്നംകുളം, മങ്ങാട് ഭാഗങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഷോര്‍ട് ഫിലിമിലെ പല രംഗങ്ങളും പ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുന്നവയാണ്.

പെരുവല്ലൂര്‍ സ്വദേശിയായ അനൂപ് സുബ്രമണ്യന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ബിനു കല്ലിടുക്കില്‍ ആണ്. വിജേഷ്‌നാഥ് (ക്യാമറ) ,നിഖില്‍ പ്രഭ (മ്യൂസിക്ക്), ശ്യാമ നാഥന്‍ (മേക്കപ്പ്) തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!