ദൃശ്യത്തിലെ വരുണിന്റെ അസ്ഥികൂടവുമായി ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ചു. ദൃശ്യം 2-ന്റെ പ്രമോഷമനുവേണ്ടി അസ്ഥികൂടത്തിനൊപ്പം ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് നടി അന്‍സിബ. അങ്ങനെ വെറും അസ്ഥികൂടമല്ല, സാക്ഷാല്‍ ‘വരുണിന്റെ അസ്ഥികൂടം.’
സിനിമയുടെ ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതോടെ പ്രേക്ഷകര്‍ വരുണ്‍ പ്രഭാകറിനെ വീണ്ടും ഫ്രെയ്മിലെത്തിച്ചു.
ചിത്രത്തിന് അടിക്കുറിപ്പ് ചേര്‍ക്കാതെ അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് ചോദിച്ചതോടെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്.