സകരിയയുടെ അടുത്ത ചിത്രത്തിൽ നായകനെ തീരുമാനിച്ചു

 

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറി എന്ന പുതിയ ചിത്രത്തിന്റെ അണിയറയിലാണ് യുവ സംവിധായകന്‍ സകരിയ. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, ഷറഫുദ്ദീന്‍, ഗ്രെയിസ് ആന്റണി എന്നിങ്ങനെ വമ്പൻ താരനിരയിൽ ഒരുക്കുന്ന ചിത്രം വരുന്ന വിഷുവിനാണ് റിലീസ്.

എന്നാൽ ഇപ്പോഴിതാ ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സകരിയ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. സകരിയയുടെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിനെയാണ് നായകനാകുകയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോട്ടുകൾ.

സഹീദ് അറഫാത്തിന്റെ ‘തങ്കം’ ആണ് ഫഹദിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദേശീയ പുരസ്കാര ജേതാവായ ശ്യാം പുഷ്കരനാണ് തങ്കത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തനും ജോജു ജോര്‍ജുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്കം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!