പവൻ കല്യാണിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹരി ഹര വീരമല്ലു’. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഇതിഹാസ നായകനായിട്ടാണ് പവൻ കല്യാൺ ചിത്രത്തിൽ എത്തുന്നത്. 150 കോടി മുടക്കിയാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനശേഖര്‍ വി എസ് നിര്‍വ്വഹിക്കുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചാർമിനാർ, റെഡ് ഫോർട്ട്, മച്ചിലിപട്ടണം പോർട്ട് തുടങ്ങിയ ഭീമാകാരമായ സെറ്റുകൾ ആണ് ചിത്രത്തിന് വേണ്ടി ഉള്ളത്. നാൽപത് ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈ മാസത്തോടെ ഷൂട്ടിംങ് അവസാനിക്കും.
പാൻ ഇന്ത്യ റിലീസ് ആയി ഏതുനാണ് ചിത്രം തെലുങ്കിനോടാെപ്പം ഒരേ സമയം മലയാളം,ഹിന്ദി തമിഴ്,കന്നട എന്നി ഭാഷകളിലും റിലീസ് ചെയ്യും. നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എ എം രത്ന ആണ് ചിത്രം നിർമിക്കുന്നത്.