രജീഷ് മിഥില സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്നു മുതൽ. സിജു വിത്സൺ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം സിജു നായകനായി എത്തുന്ന ചിത്രമാണിത്. സിജു നായകനായി എത്തുന്ന വരയൻ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി.
വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥില ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.