ഹോളിവുഡ് ചിത്രം ഗോഡ്സില്ല വേഴ്സസ് കോംഗ് ഇന്ത്യയിൽ മാർച്ച് 24 ന് പ്രദർശനത്തിന് എത്തും. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൻറെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ആരാധകർക്കായി, ഇംഗ്ലീഷ് ഒറിജിനലിനു പുറമേ ഗോഡ്സില്ല വേഴ്സസ് കോംഗ് ട്രെയിലറിന്റെ മൂന്ന് പ്രാദേശിക ഭാഷാ പതിപ്പുകളും ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.
മോൺസ്റ്റർവെർസ് എന്ന് വിളിക്കപ്പെടുന്ന സീരിസിലെ നാലാമത്തെ എൻട്രിയാണ് ഗോഡ്സില്ല വേഴ്സസ് കോംഗ്, 2017 ലെ കോംഗ്: സ്കൽ ഐലൻഡും 2019 ലെ ഗോഡ്സില്ല: കിംഗ് ഓഫ് ദി മോൺസ്റ്റേഴ്സീനും ശേഷം ഇറങ്ങുന്ന ചിത്രമാണിത്. ഇത് എച്ച്ബിഒ മാക്സിലും യുഎസ് സിനിമാശാലകളിലും ഒരേ ദിവസം ലഭ്യമാകും.
ഗോഡ്സില്ല വേഴ്സസ് കോംഗ് സിനിമയിൽ അലക്സാണ്ടർ സ്കാർസ്ഗാർഡ്, മില്ലി ബോബി ബ്രൗൺ, റെബേക്ക ഹാൾ, ബ്രയാൻ ടൈറി ഹെൻറി, ഷുൻ ഒഗൂരി, ഈസ ഗോൺസാലസ്, ജെസീക്ക ഹെൻവിക്, ജൂലിയൻ ഡെന്നിസൺ, കെയ്ൽ ചാൻഡ്ലർ എന്നിവർ അഭിനയിക്കുന്നു. എറിക് പിയേഴ്സന്റെയും മാക്സ് ബോറെൻസ്റ്റൈന്റെയും തിരക്കഥയിൽ നിന്ന് ആദം വിൻഗാർഡ് ചിത്രം സംവിധാനം ചെയ്യുന്നു.