രതിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജീവ നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സീറ്.ചിത്രത്തിൻറെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റിയ സുമൻ, നവദീപ്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് കിഷോറും നിർവഹിക്കുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷാണ് ചിത്രത്തിന്റെ നിർമ്മാണം.