വിഷ്ണു മഞ്ചു കാജൽ അഗർവാൾ എന്നിവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മോസഗാലൂവിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കഴിഞ്ഞ വർഷം വിഷ്ണു മഞ്ചുവിന്റെ 37-ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ജെഫ്രി ഗീ ചിൻ സംവിധാനം ചെയ്ത മോസഗാലൂ ലോകത്തെ മുഴുവൻ നടുക്കിയ ഏറ്റവും വലിയ ഐടി അഴിമതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
വിഷ്ണു മഞ്ചുവും എവിഎ എന്റർടൈൻമെൻറും ചേർന്ന് നിർമ്മിച്ച ചിത്രം കൊറോണ വൈറസ് പാൻഡെമിക് കാരണം റിലീസ് മാറ്റിവയ്ക്കേണ്ടി വന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. മോസഗാലൂ നിർമ്മാതാക്കൾ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം സുനിൽ ഷെട്ടിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. സാം സിഎസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതെങ്കിൽ ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ചിത്രം മാർച്ച് 19 ന് പ്രദർശനത്തിന് എത്തും.