ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ സഖ്യം ആദ്യമായി കൈകോർക്കുന്ന മോഹൻ കുമാർ ഫാൻസ് എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റി പറയുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്.
കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോർട്ട്, സിദ്ധിക്ക്, ശ്രീനിവാസൻ, അലൻസിയർ, രമേഷ് പിഷാരടി, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയിൽ വേഷമിടുന്നത്. പുതുമുഖ താരം അനാർക്കലി കുഞ്ചാക്കോ ബോബൻ്റെ നായികയാവും. മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം നിർമിക്കുന്നത്.