സംവിധായകൻ എസ്. പി. ജനനാഥന്‍ അന്തരിച്ചു

സംവിധായകൻ എസ്. പി. ജനനാഥന്‍ അന്തരിച്ചു. 61 വയസായിരുന്നു. ‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

ജനനാഥന്റെ ആദ്യസിനിമയായ ” ഇയർക്കൈ ” 2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരംനേടിയിരുന്നു. ‘ ഇ’ , ‘ പേരാൺമൈ’ , ‘ പുറമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. മക്കൾ സെൽവൻ വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ‘ ലാഭം’ എന്ന സിനിമയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!