ഏപ്രിലിൽ പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈ എന്ന പുതിയ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന കിടിലൻ സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് ലാൻഡ് റോവർ. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പറന്നിറങ്ങി ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെന്നാണ് ലാൻഡ്റോവർ പറയുന്നത്. ചിത്രത്തിന് വേണ്ടി പത്തു ഡിഫൻഡറുകളാണ് ലാൻഡ്റോവർ നിർമിച്ചു നൽകിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.