തെലുങ്ക് ചിത്രം ‘ആര്‍‌ആര്‍‌ആര്‍’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍‌ആര്‍‌ആര്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സീതയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. എന്‍. ടി. രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കല്‍പ്പിക കഥയാണിത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!