സിദ്ധാര്‍ത്ഥ് ശിവ പാർവതി, റോഷൻ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർത്തമാനം. ചിത്രത്തിലെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി . ഉത്തരാഖണ്ടിലെ മസൂരിയില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
ന്യൂഡല്‍ഹി ക്യാമ്ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലൂടെ വര്‍ത്തമാന ഇന്ത്യയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി കേന്ദ്രകഥാപാത്രമായ ഫൈസ സൂഫിയ എന്ന ഗവേഷണ വിദ്യാർത്ഥിയായി എത്തുന്നു. ആര്യാടന് ഷൗക്കത്ത് കഥയും, തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അളകപ്പനാണ്.