ബിജു മേനോൻ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ മാസം ആദ്യവാരം തീയേറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.ബിജു മേനോനും പൃഥ്വിരാജും അയ്യപ്പനും കോശിയുമായി തകർത്തഭിനയിച്ചു. എന്നാൽ ചില സീനുകളിൽ ഇവരേക്കാൾ കയ്യടി വേറെ ചില കഥാപാത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിലൊരാളാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ജെസി. പൃഥ്വിരാജ് കഥാപാത്രം കോശി കുര്യനെ ചീത്തവിളിക്കുന്ന ജെസിയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ഈ കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി ധന്യ അനന്യയാണ്.ഇപ്പോൾ പൃഥ്വിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ധന്യ.’രാജുവേട്ടനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഫുൾ വർക്ക് മോഡിലാണ്. അത്രയ്ക്കും പ്രൊഫഷണലായി അഭിനയിക്കുന്നു. ആദ്യം സച്ചിയേട്ടനെയൊക്കെയാണ് ഞാൻ പരിചയപ്പെടുന്നത്. ഈയൊരു സീൻ ആദ്യം എന്നെക്കൊണ്ട് ചെയ്പ്പിച്ചിരുന്നു. എന്നോട് പറഞ്ഞിരുന്നു രാജുവേട്ടനെയാണ് ചീത്തവിളിക്കേണ്ടത് എന്നൊക്കെ. ടെൻഷനൊന്നുമില്ലായിരുന്നു കാരണം രാജുവേട്ടനെയല്ല ചീത്ത വിളിക്കുന്നത് കോശിയേയാണ്. ഒരുപാട് ടേക്കൊന്നും പോയില്ല’-താരം പറഞ്ഞു.