സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂജാ ചടങ്ങില്‍ നിര്‍മ്മാതാവും ചേബര്‍ പ്രസിഡണ്ടുമായ ജി സുരേഷ് കുമാര്‍ ഭദ്രദീപം തെളിയിച്ച് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, രചനാ നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. സുനില്‍ സുഖദ, ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു, പൗളി, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.