പുതിയ ഹോളിവുഡ് ചിത്രം “ഗോഡ്സില്ല Vs. കോംഗ്” അതിന്റെ ആദ്യ അന്താരാഷ്ട്ര റിലീസ് തീയതിക്ക് രണ്ട് ദിവസം മുൻപ് മാർച്ച് 24 ബുധനാഴ്ച ഇന്ത്യയിൽ റിലീസ് ചെയ്യും. ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണം നോക്കിയ ശേഷം ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്, ഇത് കണക്കിലെടുത്ത് – ഗോഡ്സില്ല Vs. കോംഗ് – ഷെഡ്യൂൾ ചെയ്തതിനേക്കാൾ രണ്ട് ദിവസം മുമ്പ്, ഇന്ത്യയിലെ ആരാധകർക്ക് ഈ ചിത്രം തീയറ്ററിൽ കാണാൻ സാധിക്കും.” വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് (ഇന്ത്യ) വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഡെൻസിൽ ഡയസ് പറഞ്ഞു.
ഇന്ത്യയിലെ ആരാധകർക്കായി, ഇംഗ്ലീഷ് ഒറിജിനലിനു പുറമേ ഗോഡ്സില്ല വേഴ്സസ് കോംഗ് ട്രെയിലറിന്റെ മൂന്ന് പ്രാദേശിക ഭാഷാ പതിപ്പുകളും ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർവെർസ് എന്ന് വിളിക്കപ്പെടുന്ന സീരിസിലെ നാലാമത്തെ എൻട്രിയാണ് ഗോഡ്സില്ല വേഴ്സസ് കോംഗ്, 2017 ലെ കോംഗ്: സ്കൽ ഐലൻഡും 2019 ലെ ഗോഡ്സില്ല: കിംഗ് ഓഫ് ദി മോൺസ്റ്റേഴ്സീനും ശേഷം ഇറങ്ങുന്ന ചിത്രമാണിത്. ഇത് എച്ച്ബിഒ മാക്സിലും യുഎസ് സിനിമാശാലകളിലും ഒരേ ദിവസം ലഭ്യമാകും. അവിടെ ചിത്രം മാർച്ച് 31ന് ആണ് റിലീസ് ചെയ്യുക.