ത്രിഷയുടെ പരമപഥം വിളയാട്ട് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

കെ തിരുനഗരം സംവിധാനം ചെയ്ത് തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുറച്ചു നാളുകളായി വാർത്തകളിൽ ഇടം നേടത്തിരുന്ന ചിത്രം ഒടുവിൽ നേരിട്ട് ഒടിടി റിലീസായി എത്തുന്നു. ഡിസ്നി + ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രം ഏപ്രിൽ 14 ന് റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.

അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം.24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!