നീണ്ട കാത്തിരിപ്പിന് ശേഷം ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ഇന്ന് പ്രദർശനത്തിന് എത്തും

ജസ്റ്റിസ് ലീഗിന്‍റെ പുതിയ പതിപ്പായ ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ഇന്ന് പ്രദർശനത്തിന് എത്തും. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിൻറെ പുതിയ വേർഷൻ ആണ് ഇന്ന് റിലീസ് ചെയ്യുന്നത്. നാല് മണിക്കൂർ ദൈർഖ്യമുള്ള ചിത്രമാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ചിത്രം എച്ച്ബിഒ മാക്സിലൂടൊണ് പ്രദർശനത്തിന് എത്തുന്നത്.

ചിത്രം തീയറ്ററില്‍ 2017 ല്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ സംവിധായകനായിരുന്നു സാക്ക് സ്നൈഡര്‍ സംവിധായക സ്ഥാനത്ത് നിന്ന് മാറിയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ മരിച്ചതിനാൽ ആണ് സ്‌നൈഡർ മാറിയത്. തുടര്‍ന്നാണ് ഇത് മാര്‍വല്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസ് വീഹ്ഡണ്‍ സംവിധാനം ചെയ്തത്. എന്നാൽ ചിത്രം വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

സിനിമ തീയറ്ററിൽ പരാജയമായതോടെ ഡിസി സിനിമ പ്രേമികള്‍ ഈ ചിത്രത്തിന് സ്നൈഡര്‍ കട്ട് വേണമെന്ന ആവശ്യം ഉന്നയിക്കുകയും ഓണ്‍ലൈന്‍ ക്യാംപെയിനായി എത്തുകയും ചെയ്തു.പിന്നീട് മൂന്ന് വർഷത്തിന് ശേഷം സ്നൈഡര്‍ കട്ട് ഇറക്കമെന്ന് അറിയിക്കുകയും ചെയ്തു. ബുക്ക് മൈഷോ സ്ട്രീം വഴി ഇന്ത്യയിൽ ഉള്ളവർക്ക് ഇത് കാണാൻ സാധിക്കും. ഇന്ന് 12:31 ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!