ഇനി കളികൾ വേറെ ലെവൽ റിമ കല്ലിങ്കൽ ബോളിവുഡിലേക്ക്…!

 

മുംബൈ: നടി റിമ കല്ലിങ്കൽ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ‘സിന്ദഗി ഇൻ ഷോർട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപർ’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപർ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാൽ, ഗൗതം ഗോവിന്ദ് ശർമ്മ, പുനർവാസു നായിക്, രാകേഷ് സെയിൻ, എന്നിവരാണ് മറ്റ് വീഡിയോകൾ സംവിധാനം ചെയ്യുന്നത്.സഞ്ജയ് കപൂർ, ഇഷ തൽവാർ തുടങ്ങി നിരവധി പേരാണ് സീരിസിൽ അഭിനയിക്കുന്നത്. ഫ്ളിപ്കാർട്ട് വിഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19നാണ് സീരിസ് റിലീസ് ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!