കെ.പി.ഉമ്മർ പുരസ്ക്കാരം ഷാജി പട്ടിക്കരയ്ക്ക്

” മംഗളം ” വാരികയിലൂടെ വ്യത്യസ്തരായ നിരവധി വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയ ” വേറിട്ട മനുഷ്യർ ” എന്ന ലേഖനപരമ്പരയുടെ രചനാമികവിന് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും ,കഥാകൃത്തുമായ ഷാജി പട്ടിക്കരയ്ക്ക് കെ.പി. ഉമ്മർ പുരസ്ക്കാരം ലഭിച്ചു .

ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ നിരവധി വ്യക്തിത്വങ്ങളെ സരസവും ലളിതവുമായ ശൈലിയിലുടെ പരിചയപ്പെടുത്തുന്ന ” വേറിട്ട മനുഷ്യർ ” ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു തുടർപംക്തിയാണ്. 2021 ഏപ്രിൽ 9ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ശ്രീ എം.കെ.രാഘവൻ പുരസ്ക്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!