നടൻ സൂര്യ, പണ്ഡിരാജിനൊപ്പമുള്ള തന്റെ അടുത്ത ചിത്രമായ സൂര്യ 40 ന്റെ സെറ്റുകളിൽ നിന്ന് ആദ്യ സ്റ്റിൽ പുറത്തിറക്കി. കൊറോണ വൈറസ് രോഗത്തിൽ നിന്ന് കരകയറിയ ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ തരാം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആണ്.
പ്രിയങ്ക അരുൾ മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സത്യരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ഈ ചിത്രത്തിൽ വിനയും പ്രധാന താരമായി എത്തുന്നുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് ഇമ്മാൻ സംഗീതം നൽകുന്നു.