എ.ആര്‍ റഹ്മാനും മോഹന്‍ലാലും ആറാട്ടിൽ ഒരുമിച്ചഭിനയിക്കുന്നു

 

മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്.  ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപനായി എത്തുന്ന ചിത്രം ആക്ഷനും മാസും എല്ലാം ചേർന്ന ഒരു എന്റർടൈനർ ആണ്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനായി ഒരുമിച്ചഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും.

ഇവർ തമ്മിലുള്ള ഗാനത്തിൻറെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗവുമായിരിക്കും ഇത്.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം മോഹൻലാലും, ഉദയകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ.  ചിത്രം ആഗസ്റ്റ് 12 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!