മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻറെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി. നടനായും നിര്‍മാതാവായും ചലച്ചിത്ര ലോകത്ത് തന്റേതായ ആധിപത്യം സ്ഥാനപിച്ച മോഹൻലാൽ ഇനി സംവിധായകൻറെ കുപ്പായത്തിലേക്ക്. അതിൻറെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു, ‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രെഷര്‍’ എന്നാണ് ചിത്രത്തിൻറെ പേര്. ത്രിഡിയിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ഇന്ന് നടന്ന പൂജ ചടങ്ങിൽ മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സത്ത്യൻ അന്തിക്കാട്, ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്. ബാറോസ് ഒരുങ്ങുന്നത് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയെ ആസ്പദമാക്കിയാണ്. ചിത്രം നിർമിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. പൃഥുവിരാജ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിദേശ താരങ്ങൾ ആണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.