കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റർ 1. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അരുൺ വിജയ് ആണ് ചിത്രത്തിലെ നായകൻ. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ചിത്രം വെള്ളിയാഴിച്ച പ്രദർശനത്തിന് എത്തും.