വണ്ണിൽ രമ്യ ആയി ഇഷാനി കൃഷ്ണകുമാർ : പോസ്റ്റർ കാണാം 

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി . ചിത്രത്തിൽ രമ്യ ആയി ഇഷാനി കൃഷ്ണകുമാർ എത്തുന്നു. ഇഷാനിയുടെ ആദ്യ മലയാള ചിത്രമാണിത്.  ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ എന്റർടെയ്‌നറായി ആണ് റിലീസ് ചെയ്യുന്നത്.  ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിൻറെ നിർമാതാക്കൾ . ചിത്രം മാർച്ച് 26ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!