യുവ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം വിജയുടെ വരാനിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികയായി എത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിൻറെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം, മാസ്റ്റർ റിലീസിന് മുമ്പുതന്നെ, തന്റെ 65-ാമത്തെ ചിത്രത്തിന് അന്തിമ രൂപം നൽകിയതായി വിജയ് പ്രഖ്യാപിച്ചിരുന്നു . താൽക്കാലികമായി തലപതി 65 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സ് നേരത്തെ ഒരു ചെറിയ വീഡിയോയിലൂടെ ചിത്രം പ്രഖ്യാപിച്ചിരുന്നു.
The gorgeous @hegdepooja onboard as the female lead of #Thalapathy65 !@actorvijay @Nelsondilpkumar @anirudhofficial#Thalapathy65bySunPictures #PoojaHegdeInThalapathy65 pic.twitter.com/flp4izppAk
— Sun Pictures (@sunpictures) March 24, 2021
ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. അരുൺ വിജയ് ചിത്രത്തിൽ പ്രധാനതാരമായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ടെകിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടയിട്ടില്ല. ശിവകാർത്തികേയൻ നായകനായി എത്തുന്ന ഡോക്ടർ ആണ് നെൽസൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.