തമിഴ് ചിത്രം കാടൻ നാളെ പ്രദർശനത്തിന് എത്തും

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് കാടന്‍ . റാണ ദഗ്ഗുബതി, സോയ ഹുസൈന്‍, ശ്രിയ പില്‍ഗാവ്കര്‍, വിഷ്ണു വിശാല്‍, പുല്‍ക്കിത് സാമ്രാട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.

ഒരു കോര്‍പ്പറേറ്റ് ഭീമന്‍ കാടിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആനകളുടെ പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു, മണ്ണിന്റെ മകന്‍, വനത്തിന്റെ സംരക്ഷകന്‍, തന്റെ വീട് – വനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതാണ് കഥ.

അന്തരിച്ച ഇതിഹാസ നടന്‍ രാജേഷ് ഖന്നയുടെ സ്മരണാഞ്ജലിയാണ് ഈ സിനിമ. ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!