നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർക്കി. ചിത്രത്തിൽ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ദൃശ്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മേബിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദൃശ്യ അവതരിപ്പിക്കുന്നത്.
പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.