വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രംഗ് ദേ. ചിത്രം നാളെ പ്രദർശനത്തിന് എത്തും. നിതിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഭീഷ്മയ്ക്ക് ശേഷം നിതിൻ നായകനായി എത്തുന്ന ചിത്രമാണിത്. അദ്ദേഹത്തിൻ്റെ 29ആം ചിത്രമാണിത്. ചിത്രത്തിൽ അർജുൻ ആയിട്ടാണ് നിതിൻ എത്തുന്നത്
ചിത്രത്തിൻറെ ഛായാഗ്രാഹകൻ പി സി ശ്രീറാം ആണ്. ചലച്ചിത്രമേഖലയിൽ നിന്നുള്ള ചില വലിയ പേരുകൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ജേഴ്സി’ എന്ന ചിത്രം നിർമിച്ച സൂര്യദേവര നാഗ വാംസി ആണ് ഈ ചിത്രവും നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.