എസ് ജെ സിനു അമിത്ത് ചക്കാലക്കൽ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിബൂട്ടി’. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി . ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു വിദേശ രാജ്യത്തേക്ക് പോകുമ്പോള്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങളും, പ്രണയവുമാണ് ചിത്രം പറയുന്നത്. മിനിസ്ക്രീനിൽ വമ്പൻ ഹിറ്റായ ഉപ്പും മുളകും എന്ന പരമ്പരയുടെ സംവിധായകൻ ആണ് എസ് ജെ സിനു.
ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി ഡി ശ്രീനിവാസനാണ്. ആഫ്രിക്ക, ഇടുക്കി, പാരിസ്, ചൈന എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പൂജയ്ക്ക് നാല് ആഫ്രിക്കൻ മന്ത്രിമാർ കൊച്ചിയിൽ എത്തിയിരുന്നു. . അഫ്സല് കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.