മലയാള ചിത്രം ആഹാ ജൂൺ നാലിന് പ്രദർശനത്തിന് എത്തും

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രമാണ് ആഹാ. വടംവലി ടീമിന്റെ കഥ പറയുന്ന ചിത്രത്തിൻറെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂൺ നാലിന് പ്രദർശനത്തിന് എത്തും. ആഹയുടെ ഛായാഗ്രാഹകന്‍ ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രനാണ്.

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായിൽ ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. പ്രേം എബ്രഹാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!