വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കിൽ ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടും. ചിത്രത്തിൽ ഹൃത്വിക് ഗുണ്ടാസംഘ തലവനായി അഭിനയിക്കുമെന്നും സൈഫ് ഒരു പോലീസുകാരനായി വേഷമിടുമെന്നും വാർത്താ ഏജൻസികൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ ചിത്രത്തിനായി ഒരുങ്ങുകയാണ്. വിപുലമായ പരിശീലനത്തോടുകൂടിയ കർശനമായ ഭക്ഷണക്രമത്തിലാണ് അദ്ദേഹം.
ഋത്വിക് റോഷൻ തന്റെ അടുത്ത ചിത്രത്തിനായി കഠിനമായി ഒരുങ്ങുകയാണെനാണ് റിപ്പോർട്ട് . ഋത്വിക് തന്റെ അടുത്ത ചിത്രത്തിനായി എങ്ങനെ തയ്യാറെടുക്കുന്നുവെന്നതിനെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഏത് സിനിമയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഹൃതികിന്റെ അടുത്തത് വിക്രം വേദയുടെ ഹിന്ദി അഡാപ്റ്റേഷനാണെന്ന് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംവിധായക ജോഡികളായ പുഷ്കർ ഗായത്രി എന്നിവരാണ് ഹിന്ദിയിലും ഈ ചിത്രം ഒരുക്കുന്നത്.
മാധവൻറെ റോളിൽ സെയിഫ് അലി ഖാൻ എത്തുമ്പോൾ വിജയ് സേതുപതിയുടെ റോളിൽ ഋത്വിക് റോഷനും എത്തുന്നു. വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ഈ വേനൽക്കാലത്ത് ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഇപ്പോൾ നടക്കുകയാണ്..