ഡിസി കോമിക്സ് ടീം സൂയിസൈഡ് സ്ക്വാഡിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി സൂയിസൈഡ് സ്ക്വാഡ്. ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടൈൻമെന്റ്, ദി സഫ്രാൻ കമ്പനി എന്നിവ ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങി. ഇത് സൂയിസൈഡ് സ്ക്വാഡിന്റെ (2016) തുടർച്ചയായിട്ടാണ് എത്തുന്നത് കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) പത്താമത്തെ ചിത്രമാണ് ഇത്.
ജെയിംസ് ഗൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാർഗോട്ട് റോബി, ഇഡ്രിസ് എൽബ, ജോൺ സീന, ജോയൽ കിന്നമാൻ, ജയ് കോർട്ട്നി, പീറ്റർ കപാൽഡി, ഡേവിഡ് ദാസ്ത്മാൽചിയൻ, ഡാനിയേല മെൽച്ചിയർ, മൈക്കൽ റൂക്കർ, ആലീസ് ബ്രാഗ, പീറ്റ് ഡേവിഡ്സൺ എന്നിവർ ആണ് പ്രധാന താരങ്ങൾ.