ജോജു ജോർജും പൃഥ്വിരാജും ഒരുമിക്കുന്ന ‘സ്റ്റാർ’ ഏപ്രിൽ ഒമ്പതിന്

പുതിയ ചിത്രമാണ് ‘സ്റ്റാർ’. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഏപ്രിൽ ഒമ്പതിന് തീയേറ്റർ റിലീസിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്.അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്നു .

ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന്​ അണിയറപ്രവർത്തകർ പറയുന്നു. റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോൾ ഡെറിക് എന്ന ഡോക്ടറെയാണ്​ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം എത്തുന്നത്. റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും അതിലേക്ക് കടന്നു വരുന്ന ഡോ. ഡെറിക് പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നവാഗതനായ സുവിന്‍ എസ്. സോമശേഖരന്‍റേതാണ് രചന. എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണ​േന്‍റതാണ് വരികൾ.

ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം. റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം. ജോർജ്​ സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളറും സുഹൈൽ എം., വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആർ.ഒ-പി.ശിവപ്രസാദ്, സ്റ്റിൽസ്-അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!