സിജ റോസ് അർജുൻ ചക്രവർത്തിയിൽ

തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച അർജുൻചക്രവർത്തി എന്ന ചിത്രത്തിൽ വിജയരാമരാജ, സിജ റോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കബഡി കളിക്കാരന്റെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഇടവേളക്കുശേഷം മലയാളി താരം സിജ റോസ് അഭിനയിക്കുന്ന ബഹുഭാഷ ചിത്രമാണ് അർജുൻ ചക്രവർത്തി. കെ. സി വേണു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദയാനന്ദ് റെഡ് ഡി,അജയ് ഘോഷ്, ദുർഗേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഏഴു വ്യത്യസ്ത ഗെറ്റപ്പിലാണ് നായക കഥാപാത്രം എത്തുന്നത്.

ഹിന്ദി, മലയാളം, കന്നട ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ഗാനൈറ്റ് സെല്ലുലോയ്ഡ് ബാനറിൽ ശ്രീനി ഗുബ്ബാലയാണ് അർജൻ ചക്രവർത്തി നിർമിക്കുന്നത്. ഛായാഗ്രഹണം ജഗദീഷ് ചികത. സംഗീതം വിഘ് നേഷ് ഭാസ്കരൻ.എഡിറ്റിംഗ് പ്രതാപ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!