നടി നൈല ഉഷയ്ക്ക് പിറന്നാൾ സമ്മാനമായി ഹോട്ടൽ ജീവനക്കാർ.
ജീവനക്കാർ ഒരുക്കിയ സർപ്രൈസ് ആഘോഷത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറൽ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല.
അതിനിടെയാണ് നടിയുടെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ നൈലയ്ക്കു വേണ്ടി പ്രത്യേക കേക്ക് തയാറാക്കിയത്.
അതിനിടെ മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഈ വർഷം രണ്ട് ചിത്രങ്ങളിലാണ് തുടർച്ചയായി നടി അഭിനയിക്കുന്നത്.
സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷറഫുദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. 2019ല് റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം.