1 കോടിയുടെ ബെൻസ് കാര് ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകി നടൻ അനിൽ കപൂർ

സുനിത കപൂറിന്റെ ജന്മദിനത്തിൽ, ഭർത്താവും നടനുമായ അനിൽ കപൂർ ഒരു പ്രത്യേക ജന്മദിന സമ്മാനമായി ഭാര്യക്ക് നൽകി. ഒരു പുതിയ കാർ ആണ് അദ്ദേഹം ഭാര്യക്ക് സമ്മാനിച്ചത്. ഒരു കോടി രൂപ വിലമതിക്കുന്ന കറുത്ത മെഴ്‌സിഡസ് ബെൻസ് ജിഎൽഎസിന് എകെ വേഴ്സസ് ആണ് നടൻ സമ്മാനിച്ചത്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി വിപണിയിലുള്ള വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.04 കോടി രൂപയാണ്. ഡീസല്‍ എന്‍ജിന് 330 ബിഎച്ച്‌പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 367 ബിഎച്ച്‌പിയാണ് കരുത്ത്, ടോര്‍ക്ക് 500 പിഎസും. വണ്ടിയുടെയും, സുനിത കപൂർ കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

“എന്റെ ജീവന്റെ ജീവനായവൾക്ക്.. തേർഡ് ക്ലാസ് ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ നിന്നും ലോക്കൽ ബസുകളിലേക്കും അവിടെ നിന്ന് റിക്ഷകളിലേക്കും ഖാലി പീലി ടാക്സികളിലേക്കും മാറിയ യാത്രകൾ; എക്കണോമി ക്ലാസ്സിൽ നിന്ന് ബിസിനസ്സ് ക്ലാസ്സിലേക്കും ഫസ്റ്റ് ക്ലാസ്സിലേക്കും വളർന്ന വിമാന യാത്രകൾ; കരൈക്കുടിയിലെ ഇടുങ്ങിയ ഹോട്ടൽ മുറിയിൽ നിന്നും ലഡാക്കിലെ ടെന്റിലേക്ക് വളർന്ന താമസം; മുഖത്ത് ഒരു പുഞ്ചിരിയോടെയും ഹൃദയം നിറയെ സ്നേഹമോടെയുമാണ് നമ്മൾ ഇതെല്ലാം തന്നെ ചെയ്തത്. ഇതെല്ലാം ഞാൻ നിന്നെ സ്നേഹിക്കുന്നതിലെ ലക്ഷകണക്കിന് കാരണങ്ങളിൽ ചിലത് മാത്രം. എന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം നീയാണ്.. നമ്മൾ ഒരുമിച്ചുള്ള യാത്ര ഇത്ര സന്തോഷം നിറഞ്ഞതും പൂർണത കൈവരിച്ചതുമാകുവാൻ കാരണവും നീ തന്നെയാണ്. ഇന്നും എന്നും എല്ലായ്പ്പോഴും നിന്നെ എന്റെ പ്രാണസഖിയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!