വരയൻ ” മേയ് 28ന് റിലീസ് ചെയ്യും: പുതിയ പോസ്റ്റർ കാണാം

നവാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. ചിത്രം മെയ് 28ന് പ്രദർശനത്തിന് എത്തും . പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സിജു വില്‍സണ്‍ ആണ് മുഖ്യവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് സിജു എത്തുന്നത്. ലിയോണ, ജൂഡ് ആന്റണി, ജോയ് മാത്യു, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡാനി കപൂച്ചിന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!