ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗള. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ മോഹൻലാലിന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ടു. .മുരളീ റാം, ശ്രീദേവ് കപൂർ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.നവാഗതനായ മുരളീറാം ആണ് ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിൾ കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സന്തോഷ് കീഴാറ്റൂർ,സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിറ്റോഡേവിഡ്,അപ്പുണ്ണി ശശി,കണ്ണൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങക്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിരുമിച്ചിരിക്കുന്നത്.