നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരുടെ വരാനിരിക്കുന്ന മലയാള ചിത്രം നിഴൽ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിത്. ചിത്രത്തിൻറെ ട്രെയ്ലർ റിലീസ് ചെയ്തു.
എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന് ആണ്. അഞ്ചാം പാതിരായ്ക്ക് ശേഷം കുഞ്ചാക്കോ വീണ്ടും ഒരു ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, ടെന്റ്പോള്‍ മൂവീസ്,മെയ്ലോഞ്ച് ഫിലിം ഹൗസ്, എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.